Share this Article
KERALAVISION TELEVISION AWARDS 2025
നിസ്കാരം കഴിഞ്ഞ് സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥികൾ കാറിടിച്ച് മരിച്ചു
Two students died after being hit by a car on the national highway near Vaniyampara Nilipara, Palakkad

പാലക്കാട് വാണിയംമ്പാറ  നീലിപ്പാറയ്ക്കു സമീപം ദേശീയപാതയിൽ  കാറിടിച്ച് രണ്ടു വിദ്യാർത്ഥികൾ മരിച്ചു. പത്താം ക്ലാസ് വിദ്യാർഥികളായ അഞ്ചു മൂർത്തി സ്വദേശി  ഇസാൻ  ഇക്ബാൽ, മംഗലം സ്വദേശി മുഹമ്മദ് റോഷൻ എന്നിവരാണ് മരിച്ചത്. 


ഇന്ന് (18-10-2024)  ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു  അപകടം.വാണിയമ്പാറയിലെ  പള്ളിയിൽ നിസ്കരിച്ച് സ്കൂളിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർഥികൾ.  ഇതിനിടെ തൃശ്ശൂർ ഭാഗത്തു നിന്ന്  വരികയായിരുന്ന കാർ കുട്ടികളെ ഇടിക്കുകയായിരുന്നു. 

അപകടം കണ്ട് ഓടിക്കൂടിയവർ ചേർന്ന്  കുട്ടികളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ  രക്ഷിക്കാനായില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories