 
                                 
                        സംഘര്‍ഷത്തിന് പിന്നാലെ അടച്ചിട്ട കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും. ഉപാധികളോടെയാണ് പ്ലാന്റിന് ജില്ലാ ഭരണകൂടം പ്രവര്‍ത്തനാനുമതി നല്‍കിയത്. പ്രതിദിനം സംസ്‌കരിക്കുന്ന മാലിന്യത്തിന്റെ അളവ് 25 ടണില്‍ നിന്നും 20 ടണ്ണായി കുറയ്ക്കാന്‍ നിര്‍ദേശം നല്‍കി. ഫാക്ടറി അടച്ചുപൂട്ടുന്നതുവരെ സമരം തുടരുമെന്ന് സമരസമിതി.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    