കോഴിക്കോട്: മുസ്‍ലിം ലീഗ് നേതാവും കൊടുവള്ളി എം.എൽ.എയുമായ ഡോ. എം.കെ. മുനീറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ പറയുന്നത്.
കഴിഞ്ഞ ദിവസം കൊടുവള്ളി മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുത്തതിനു പിന്നാലെ മുനീറിന് ശാരീരിക അ്വസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.രക്തത്തിൽ പൊട്ടാസ്യം അളവ് കുറഞ്ഞതിനെ തുടർന്ന് ഹൃദയാഘാതമുണ്ടായതിനാൽ ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.