Share this Article
News Malayalam 24x7
കാബിന്‍ വെട്ടിപ്പൊളിച്ചു; ലോറിയില്‍ നിന്ന് മുസ്തഫയുടെ മൃതദേഹം പുറത്തെടുത്തു
വെബ് ടീം
posted on 20-02-2026
16 min read
MUSHAFA

മലപ്പുറം ആതവനാട് ക്വാറിയിലേക്ക് മറിഞ്ഞ ലോറിയില്‍ കുടുങ്ങിയ  മുസ്തഫയുടെ മൃതദേഹം പുറത്തെടുത്തു. ഏഴ് മണിക്കൂറിലേറെ നേരം നീണ്ട ദൗത്യത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തീവ്രശ്രമത്തിലൂടെ ലോറി വെള്ളത്തില്‍ നിന്ന് മുകളിലേക്ക് ഉയര്‍ത്തുകയും കാബിന്‍ വെട്ടിപ്പൊളിച്ച് മുസ്തഫയെ പുറത്തെടുക്കുകയുമായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.


ഇന്ന് ഉച്ചയ്ക്കാണ് ക്വാറിയിലേക്ക് മിനിലോറി മറിഞ്ഞത്. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ദുഷ്‌കരമായ രക്ഷാദൗത്യമാണ് ഏഴ് മണിക്കൂറോളം നടന്നത്. അപകടത്തില്‍ പരുക്കേറ്റ ലോറി ഡ്രൈവര്‍ ജാഫര്‍ ചികിത്സയിലാണ്. ജാഫറിനെ മുന്‍പ് തന്നെ രക്ഷപ്പെടുത്തിയിരുന്നു. വെള്ളത്തിലും ചെളിയിലും പൂര്‍ണമായി മുങ്ങിപ്പോയ ലോറി അഞ്ചാമത്തെ ശ്രമത്തിലാണ് ഉയര്‍ത്താന്‍ സാധിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories