Share this Article
News Malayalam 24x7
എസ് ശ്രീജിത്ത് ഡിജിപിയാകും, യോഗേഷ് ഗുപ്ത ബെവ്കോ എംഡിയാകും, ബൽറാം കുമാർ ഉപാധ്യായ ഫയർഫോഴ്‌സ് മേധാവി
വെബ് ടീം
posted on 31-07-2026
1 min read
S SREJITH

തിരുവനന്തപുരം: എഡിജിപി എം.ആര്‍.അജിത് കുമാര്‍ സസ്‌പെന്‍ഷനിലായ സാഹചര്യത്തില്‍, സംസ്ഥാനത്തെ ഐപിഎസ് തലപ്പത്ത് മാറ്റങ്ങൾ. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ പദവികളിലും പുതിയ നിയമനങ്ങളിലും മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശയ്ക്ക് മുഖ്യമന്ത്രി അംഗീകാരം നല്‍കി.  പുതിയ ജയില്‍ മേധാവി എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കും.ഡിജിപി റാങ്കിലുള്ള ഫയർഫോഴ്‌സ് മേധാവി നിതിൻ അഗർവാൾ വിരമിച്ച ഒഴിവിലേക്ക് തൊട്ടടുത്ത എഡിജിപിക്കാണ് പ്രൊമോഷൻ ലഭിക്കുക. സുരേഷ് രാജ് പുരോഹിത് ആണ് അടുത്ത മുതിർന്ന ഉദ്യോഗസ്ഥൻ. എന്നാൽ, അദ്ദേഹം നിലവിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. അദ്ദേഹം കഴിഞ്ഞാൽ എം.ആർ. അജിത് കുമാറായിരുന്നു പദവിക്ക് യോഗ്യൻ. എന്നാൽ, രക്ഷാപ്രവർത്തനക്കേസ് അട്ടിമറിയുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായ സാഹചര്യത്തിലാണ് എസ്. ശ്രീജിത്തിലേക്ക് നീക്കമെത്തിയത്.

കൂടാതെ, റോഡ് സേഫ്റ്റി കമ്മീഷണറായിരുന്ന യോഗേഷ് ഗുപ്തയെ ബെവ്‌കോയുടെ  പുതിയ സി.എം.ഡിയായി നിയമിക്കും. ബറ്റാലിയന്‍ എ.ഡി.ജി.പി ആയിരുന്ന ബല്‍റാം കുമാര്‍ ഉപാധ്യായയെ പുതിയ ഫയര്‍ഫോഴ്‌സ് മേധാവിയായും നിയമിച്ചിട്ടുണ്ട്. 

വൈകാതെ ഉത്തരവ് പുറത്തിറങ്ങും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories