Share this Article
News Malayalam 24x7
ഒരു സന്തോഷ വാർത്ത പങ്കുവെക്കട്ടെ... സംസ്ഥാനത്ത് അഞ്ചു പുതിയ ദേശീയപാതകള്‍ കൂടി; നന്ദിയറിയിച്ച് മന്ത്രി. പി.എ മുഹമ്മദ് റിയാസ്
വെബ് ടീം
posted on 04-10-2025
1 min read
muhammad riyas

തിരുവനന്തപുരം: കേരളത്തില്‍ അഞ്ച് പുതിയ ദേശീയപാതകള്‍ കൂടി വികസിപ്പിക്കുന്നു. രാമനാട്ടുകര - കോഴിക്കോട് എയര്‍പോര്‍ട്ട് റോഡ്, കണ്ണൂര്‍ വിമാനത്താവള റോഡ് ( ചൊവ്വ - മട്ടന്നൂര്‍ ), കൊടൂങ്ങല്ലൂര്‍ - അങ്കമാലി , വൈപ്പിന്‍ - മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ് റോഡ് എന്നിവ ദേശീയപാതാ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. വികസന പദ്ധതിയുടെ പദ്ധതിരേഖ തയ്യാറാക്കാന്‍ നടപടികള്‍ തുടങ്ങിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

സാമൂഹിക മാധ്യമമായ ഫേസ് ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രഖ്യാപനം.മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരിയെ ന്യൂഡൽഹിയിൽ സന്ദർശിച്ച ഘട്ടത്തിൽ കൂടുതൽ പാതകൾ ദേശീയപാത നിലവാരത്തിലേക്ക് ഉയർത്തണം എന്ന സംസ്ഥാന സർക്കാറി​ന്റെ നിലപാട് അറിയിച്ചതായും, അതിന്റെ തുടർച്ചയായി അഞ്ചു പുതിയ ദേശീയപാതകളുടെ പദ്ധതി രേഖ തയ്യാറാക്കുവാനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.രാമനാട്ടുകര - കോഴിക്കോട് എയര്‍പോര്‍ട്ട് റോഡ്, കണ്ണൂര്‍ വിമാനത്താവള റോഡ് (ചൊവ്വ- മട്ടന്നൂര്‍) , കൊടൂങ്ങല്ലൂര്‍ - അങ്കമാലി , വൈപ്പിന്‍ - മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ് റോഡ് എന്നിവ ദേശീയപാത നിലവാരത്തിലേക്ക് ഉയർത്താനുള്ള പദ്ധതി രേഖ തയ്യാറാക്കാൻ നടപടി ആരംഭിച്ചതായി ദേശീയ പാത അതോറിറ്റി അറിയിച്ചു. അതോടൊപ്പം കൊച്ചി - മധുര ദേശീയപാതയില്‍ കോതമംഗലം- മൂവാറ്റുപുഴ ബൈപാസ് നിർമാണത്തിനുള്ള പദ്ധതി രേഖയും തയ്യാറാക്കുകയാണെന്നും മന്ത്രി എഫ്.ബി പോസ്റ്റിലൂടെ വിശദീകരിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories