തിരുവനന്തപുരം: ശബരിമല സ്വർണ മോഷണക്കേസിൽ എസ്ഐടി കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതി റിമാന്‍ഡ് ചെയ്തു. ദ്വാരപാലക ശില്പങ്ങളിലെ സ്വർണ മോഷണക്കേസിൽ 14 ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായതോടെ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉണ്ണികൃഷ്ണൻ പോറ്റിയെ റിമാൻഡ് ചെയ്തത്. ദ്വാരപാലക ശില്പങ്ങളിലെ സ്വർണ മോഷണക്കേസിൽ നിലവിലെ കസ്റ്റഡി കാലാവധി പൂർത്തിയായതോടെ ഉണ്ണികൃഷ്ണൻ പോറ്റിയെ റിമാൻഡ് ചെയ്തു. അപസ്മാര ബാധിതനാണെന്നും ജയിലിൽ പോകാൻ ബുദ്ധിമുട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അഭിഭാഷകൻ പറഞ്ഞു. എന്നാല്‍ വൈദ്യ പരിശോധനയ്ക്കുള്ള സജ്ജീകരണങ്ങൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ ബോധിപ്പിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയെ തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലേക്ക് മാറ്റി.
അതേ സമയം ശബരിമല മേൽശാന്തിക്കുള്ള സഹായികളെ ബോർഡ് നേരിട്ട് നൽകാൻ ആലോചിക്കുകയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെ ഇതിനായി തെരഞ്ഞെടുക്കുമെന്നും സഹായികൾക്ക് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കുമെന്നും പി എസ് പ്രശാന്ത് പറയുന്നു. നിലവിലെ പ്രശ്നങ്ങൾക്ക് വഴിവെച്ചത് ചില അവതാരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.