Share this Article
News Malayalam 24x7
പാതിവില തട്ടിപ്പ് കേസ്; അനന്തുകൃഷ്ണനുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും
Defendant

പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണൻ്റെ ഓഫീസിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യുന്നു. കൊച്ചി ഓഫീസിലെ മൂന്ന് ജീവനക്കാർ മുവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ ഹാജരായി. അനന്തുകൃഷ്ണൻ്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. അതേസമയം അനന്തുവുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും.


കൊച്ചിയില്‍ അനന്തു താമസിച്ചിരുന്ന ഫ്‌ളാറ്റിലും പനമ്പിള്ളി നഗറിലേയും കളമശേരിയിലേയും ഓഫീസുകളിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. അനന്തു വാങ്ങിക്കൂട്ടിയ സ്ഥലങ്ങളിലെത്തിച്ച് ഇന്നലെ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.


രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിലേക്ക് അനന്തു പണമയച്ചതായി കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു. അവര്‍ക്ക് കേസുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്നും അന്വേഷിക്കും


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories