Share this Article
News Malayalam 24x7
ലഹരി വ്യാപനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്
Pinarayi Vijayan

സംസ്ഥാനത്തെ ലഹരി വ്യാപനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നതതല യോഗം ഇന്ന്. ലഹരിവിരുദ്ധ കാമ്പയിനും തുടര്‍നടപടിയും യോഗത്തിൽ ചര്‍ച്ചയാകും. ക്യാമ്പസുകളില്‍ നിന്നടക്കം ലഹരി പിടികൂടുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. എക്‌സൈസ്, പൊലീസ് ഉന്നത ഉദ്യോഗസ്ഥരടക്കം യോഗത്തില്‍ പങ്കെടുക്കും.

ന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം എക്‌സൈസ് വകുപ്പ് മന്ത്രിയും വിദ്യാഭ്യസ മന്ത്രിയും യോഗത്തിൽ പങ്കെടുക്കും. ഇതുവരെ സ്വീകരിച്ച ലഹരിവിരുദ്ധ നടപടികളും ഇനിയങ്ങോട്ടുള്ള പദ്ധതികളും ചര്‍ച്ച ചെയ്യും. എക്‌സൈസിനും പൊലീസിനുമടക്കം കൂടുതല്‍ ചുമതലകള്‍ നല്‍കിക്കൊണ്ട് സംസ്ഥാനത്തെ ലഹരി വ്യാപനത്തിന് തടയിടാനാണ് നീക്കം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories