ജര്‍മനിക്കും കാനഡയ്ക്കും ശേഷം ഓസ്‌ട്രേലിയ ഇന്ന് പോളിംഗ് ബൂത്തില്‍. 40 ലക്ഷം പേര്‍ ഇതിനകം പോസ്റ്റല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ലേബര്‍ പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായ ആന്റണി ആല്‍ബനീസ് നയിക്കുന്ന സഖ്യമാണ് പ്രചരണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണിന്റെ നേതൃത്വത്തിലുള്ള ലിബറല്‍ പാര്‍ട്ടിയാകട്ടെ അധികാരം തിരിച്ച് പിടിക്കാനുള്ള കഠിന ശ്രമത്തിലാണ്. ഇക്കുറി ഇരു പാര്‍ട്ടികളും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരം നടക്കുമെന്നാണ് പ്രവചനം. എന്നാല്‍ നേരിയ ഭൂരിപക്ഷം ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിക്ക് ഉണ്ടെന്നാണ് അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നത്.