Share this Article
News Malayalam 24x7
അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ടിക് ടോക് താരം സന യൂസഫ് വെടിയേറ്റ് മരിച്ചു; 17കാരിയുടെത് ദുരഭിമാനക്കൊലയെന്ന് ആരോപണം
വെബ് ടീം
posted on 03-06-2025
1 min read
sana yusuf

ഇസ്ലാമാബാദ്: ഇൻസ്റ്റാഗ്രാമിൽ അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള പാകിസ്ഥാനി ടിക് ടോക് താരം സന യൂസഫ് ഇസ്ലാമാബാദിലെ വീട്ടിൽ വെടിയേറ്റ് മരിച്ച നിലയിൽ . ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തയായ പതിനേഴുകാരിയായ സനയ്ക്ക് ഒട്ടേറെ ആരാധകർ ഉണ്ടായിരുന്നു.

വീട്ടിനകത്ത് അതിക്രമിച്ചു കയറിയ അജ്ഞാതൻ സനയ്ക്കു നേരെ വെടിയുതിർത്ത ശേഷം രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്.സന പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ചിത്രൽ സ്വദേശിയാണ്.

  സമൂഹമാധ്യമങ്ങളിൽ സജീവമായതിന്റെ പേരിൽ സന ബന്ധുക്കളിൽ നിന്ന് എതിർപ്പുകൾ നേരിട്ടിരുന്നുവെന്ന റിപ്പോർട്ടുകളുണ്ട്. ദുരഭിമാനക്കൊലയാണെന്നുള്ള ആരോപണം സജീവമാണ്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories