Share this Article
News Malayalam 24x7
പെരുമ്പാവൂരില്‍ എല്‍ദോസില്ല, കോന്നിയില്‍ അടൂര്‍ പ്രകാശിന്‍റെ പേരില്ല; കണ്ണൂർ ഒഴിച്ചിട്ട് രണ്ടാമത്തെ പട്ടിക പ്രഖ്യാപിക്കാൻ കോൺഗ്രസ്
വെബ് ടീം
posted on 18-03-2026
1 min read
congress

കൊച്ചി: കോൺഗ്രസിന്റെ രണ്ടാം ഘട്ട പട്ടിക തയാറായി.കണ്ണൂർ സീറ്റിലെ പ്രഖ്യാപനം ഇന്നുണ്ടായേക്കില്ലെന്നാണ് വിവരം. കണ്ണൂരില്‍ മല്‍സരിക്കാന്‍ കേരള ഹൗസില്‍ നിന്ന് എന്‍ഒസി വാങ്ങാനാണ് സുധാകരന്‍റെ നിര്‍ദേശം. പരി​ഗണന പട്ടികയിൽ പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിലിന്റെ  പേരില്ല. പെരുമ്പാവൂരിൽ ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരുടെ പാനലാണ് കൈമാറിയിരിക്കുന്നത്. കോന്നിയിൽ അടൂർ പ്രകാശിന്റെ പേരില്ലാതെയാണ് പട്ടിക പുറത്തിറങ്ങിയിരിക്കുന്നത്. സതീഷ് കൊച്ചു പറമ്പിലിന്റെ പേര് മാത്രമാണ് പട്ടികയിൽ ഉള്ളത്.കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗശേഷം പട്ടിക പ്രഖ്യാപിക്കും. 

പരി​ഗണന പട്ടിക:

ആലപ്പുഴ- റിഗോ രാജു, പൂഞ്ഞാർ - അലോഷ്യസ് സേവ്യർ, ഇടുക്കി- ജോയ് വെട്ടിക്കുഴി/ റോയ് കെ പൗലോസ് (പാനൽ), ചെങ്ങന്നൂർ - ബാബു പ്രസാദ്, കായംകുളം- എം ലിജു/ അരിത ബാബു, തൃപ്പൂണിത്തുറ- ദീപക് ജോയി, വടക്കാഞ്ചേരി - ടിഎം വൈശാഖ്, പട്ടാമ്പി - ടിപി ഷാജി, വൈപ്പിൻ - ടോണി ചമ്മിണി, കുന്നംകുളം - പിടി അജയമോഹൻ, കാഞ്ഞിരപ്പള്ളി - നാട്ടകം സുരേഷ്, ഏറ്റുമാനൂർ ജോസഫ് വാഴക്കൻ, അരുവിക്കര വിഎസ് ശിവകുമാർ, കഴക്കൂട്ടം ശരത്ചന്ദ്ര പ്രസാദ്, കൊച്ചി- പാനൽ - മൂഹമ്മദ് ഷിയാസ്/ ദീപ്തി മേരി വർഗ്ഗീസ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories