Share this Article
News Malayalam 24x7
സഹോദരിയ്‌ക്കൊപ്പം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ആറ് വയസ്സുകാരൻ വാട്ടർ ടാങ്കിൽ മുങ്ങി മരിച്ചു
വെബ് ടീം
6 hours 15 Minutes Ago
1 min read
easa

അൽ ഐൻ: യുഎഇയിൽ വീടിന് സമീപത്തെ വാട്ടർടാങ്കിൽ വീണ് ആറുവയസ്സുകാരൻ മരിച്ചു. അൽ ഐനിലാണ് സംഭവം. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ഈസയാണ് മരണപ്പെട്ടത്.വീടിന്‍റെ പ്രവേശന കവാടത്തിന് സമീപം സ്ഥിതി ചെയ്തിരുന്ന വാട്ടർടാങ്കിലാണ് കുട്ടി വീണത്. മുഹമ്മദ് ബിൻ ഖാലിദ് പ്രൈമറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഈസ.

സംഭവസമയത്ത് കുട്ടി സഹോദരിയോടൊപ്പം പുറത്ത് കളിക്കുകയായിരുന്നു.ഇമാമും ഖുർആൻ അദ്ധ്യാപകനുമായ ജോലിക്ക് പോകുന്നതിന് മുൻപ് കുട്ടികളെ അകത്താക്കി ഗേറ്റ് പൂട്ടിയിട്ട ശേഷമാണ് പിതാവ് പോയതെങ്കിലും അമ്മ മറ്റുകാര്യങ്ങളിൽ ശ്രദ്ധിച്ചിരുന്ന സമയത്ത് കുട്ടികൾ മുറ്റത്തേക്ക് ഇറങ്ങുകയായിരുന്നു. അധികം വൈകാതെയാണ് ഈസ വെള്ളം നിറഞ്ഞ ടാങ്കിൽ വീണത്. തുടർന്ന് മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories