Share this Article
News Malayalam 24x7
സെര്‍ബിയയില്‍ സ്കൂളില്‍ വെടിവയ്പ്; 8 കുട്ടികളടക്കം 9 പേർ കൊല്ലപ്പെട്ടു
വെബ് ടീം
posted on 03-05-2023
1 min read
8 students, Guard killed in Serbia school shooting

സെര്‍ബിയയുടെ തലസ്ഥാനമായ ബെല്‍ഗ്രേഡിലെ സ്കൂളില്‍ 14 വയസുള്ള വിദ്യാര്‍ഥി 8 സഹപാഠികളെയും സുരക്ഷാ ഗാര്‍ഡിനെയും വെടിവച്ചുകൊന്നു. അച്ഛൻ്റെ തോക്കുമായെത്തിയാണ് വിദ്യാര്‍ഥി കൂട്ടക്കുരുതി നടത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്തു. ആക്രമണത്തിൻ്റെ ഉദ്ദേശ്യമോ കാരണമോ വ്യക്തമായിട്ടില്ലെന്ന് സെര്‍ബിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സെന്‍ട്രല്‍ ബെല്‍ഗ്രേഡിലെ വ്ലാദിസ്ലാവ് റിബ്നികര്‍ സ്കൂളിലുണ്ടായ വെടിവയ്പ്പില്‍ ആറ് കുട്ടികള്‍ക്കും അധ്യാപികയ്ക്കും പരുക്കേറ്റിട്ടുണ്ട്.

പുതുതായി ചേര്‍ന്ന വിദ്യാര്‍ഥിയാണ് അക്രമം കാട്ടിയതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. ഇതുവരെ ഒരുവിധത്തിലുള്ള മോശം പെരുമാറ്റവും ഇയാളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അധ്യാപകർ പറഞ്ഞു.

സെര്‍ബിയയുടെ തലസ്ഥാനമായ ബെല്‍ഗ്രേഡിലെ സ്കൂളില്‍ 14 വയസുള്ള വിദ്യാര്‍ഥി 8 സഹപാഠികളെയും സുരക്ഷാ ഗാര്‍ഡിനെയും വെടിവച്ചുകൊന്നു. അച്ഛൻ്റെ തോക്കുമായെത്തിയാണ് വിദ്യാര്‍ഥി കൂട്ടക്കുരുതി നടത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്തു. ആക്രമണത്തിൻ്റെ ഉദ്ദേശ്യമോ കാരണമോ വ്യക്തമായിട്ടില്ലെന്ന് സെര്‍ബിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സെന്‍ട്രല്‍ ബെല്‍ഗ്രേഡിലെ വ്ലാദിസ്ലാവ് റിബ്നികര്‍ സ്കൂളിലുണ്ടായ വെടിവയ്പ്പില്‍ ആറ് കുട്ടികള്‍ക്കും അധ്യാപികയ്ക്കും പരുക്കേറ്റിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories