Share this Article
KERALAVISION TELEVISION AWARDS 2025
പൊലീസ് ജീപ്പ് കടത്തി; പിന്തുടർന്നപ്പോൾ മതിലില്‍ വാഹനം ഇടിച്ച് കേറ്റി; ഒടുവിൽ പിടിയിൽ
വെബ് ടീം
posted on 26-07-2023
1 min read
POLICE JEEP DROVE BY MAN

തിരുവനന്തപുരം: മദ്യ ലഹരില്‍ പൊലീസ് ജീപ്പ് കടത്തിക്കൊണ്ടുപോയ യുവാവ് പിടിയില്‍. പാറശ്ശാല സ്റ്റേഷനിലെ വാഹനമാണ് കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ പരശുവയ്ക്കല്‍ സ്വദേശി ഗോകുല്‍ കടത്തി കൊണ്ട് പോയത്. രാത്രി 11 ന് പെട്രോളിങ്ങിനിടെ വാഹനം നിര്‍ത്തിപൊലീസുകാര്‍ ചായകുടിക്കാന്‍ പോയപ്പോഴാണ് ഗോകുല്‍ വാഹനവുമായി കടന്നത്.

താക്കോല്‍ വാഹനത്തില്‍ തന്നെയുണ്ടായിരുന്നു പൊലീസും നാട്ടുകാരും ഗോകുലിനെ പിന്തുടര്‍ന്നു. ഇത് കണ്ട ഗോകുല്‍ ആലമ്പാറയിലെ മതിലില്‍ വാഹനം ഇടിച്ച് കേറ്റുകയായിരുന്നു. ഗോകുലിനെ കസ്റ്റഡിയില്‍എടുത്തു. വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories