Share this Article
News Malayalam 24x7
ഷവായ് മെഷീനിൽ വിദ്യാർത്ഥിനിയുടെ തലമുടി കുരുങ്ങി; മുടി മുറിച്ച് രക്ഷപ്പെടുത്തി ഫയർഫോഴ്സ്
വെബ് ടീം
posted on 12-06-2024
1 min read
students-hair-gets-stuck-in-shawai-grilled-machine

തിരുവനന്തപുരം: ഷവായ് മെഷീനിൽ വിദ്യാർത്ഥിനിയുടെ തലമുടി കുടുങ്ങി. തിരുവനന്തപുരം പാളയത്ത് നൂർമഹൽ ഹോട്ടലിലാണ് സംഭവം. നിലമേൽ എൻഎസ്എസ് കോളേജിലെ വിദ്യാർത്ഥിനി അധീഷ്യയാണ് അപകടത്തിൽപ്പെട്ടത്.

ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. മഴ പെയ്തതോടെ പെൺകുട്ടി കടയിലേക്ക് ഓടി കയറുകയായിരുന്നു. ഇതിനിടയിൽ കാൽ വഴുതി വീണ പെൺകുട്ടിയുടെ തല മെഷീനിൽ ഇടിച്ചു. പ്രവർത്തിച്ചുകൊണ്ടിരുന്ന മെഷീനിൽ മുടി കുരുങ്ങിയതിനൊപ്പം ഉരുകി പിടിക്കുകയും ചെയ്തു.

മഴ പെയ്തതിനെ തുടർന്ന്‌ പെൺകുട്ടി കടയിലേക്ക് ഓടിക്കയറുന്നതിനിടെയായിരുന്നു അപകടം. കാൽ വഴുതി വീണ പെൺകുട്ടിയുടെ തല മെഷീനിൽ ഇടിച്ചു. പ്രവർത്തിച്ചുകൊണ്ടിരുന്ന മെഷീനിൽ മുടി കുരുങ്ങിയതിനൊപ്പം ഉരുകിപ്പിടിക്കുകയും ചെയ്തു. ഉടൻ മെഷീൻ ഓഫാക്കിയതിനാൽ വലിയൊരപകടം ഒഴിവായി. അഗ്നി രക്ഷാസേന എത്തി മുടി മുറിച്ച് വിദ്യാർഥിനിയെ രക്ഷിച്ചു. കുട്ടിക്ക് മറ്റു പരിക്കില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories