Share this Article
News Malayalam 24x7
ധർമ്മസ്ഥല കൊലപാതക പരമ്പര; അപ്രതീക്ഷിതമായി വൻ ട്വിസ്റ്റ്; ഹിഡൻ സ്പോട്ടിൽ നിരവധി അസ്ഥികൂടങ്ങളും തലയോട്ടികളും
DHARMASTHALA
ധർമ്മസ്ഥല: ആറാം ദിനത്തിലെ  മണ്ണ് നീക്കി തെളിവെടുപ്പിനിടെയാണ് അപ്രതീക്ഷിത സംഭവവികാസങ്ങൾ ധർമ്മസ്ഥലയിൽ ഉണ്ടായത്.മാർക്ക് ചെയ്യാത്ത ഹിഡൻ സ്പോട്ടിൽ നിന്നും നിരവധി അസ്ഥികൂടങ്ങളും തലയോട്ടികളും കണ്ടെടുത്തു. ദേശീയപാതയ്ക്ക് സമീപം ബംഗ്ലാ കുന്നിൽ നിന്നാണ് മൃതശരീരങ്ങളുടെ ഭാഗങ്ങൾ കണ്ടെടുത്തത്.ഇതിൽ സ്ത്രീയുടെ പോളിസ്റ്റർ സാരി ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ട്.

ഇന്ന് പതിനൊന്നാം സ്പോർട്ടിലാണ് പരിശോധന ആരംഭിച്ചത്. പൊടുന്നനെ  തിരച്ചിൽ നിർത്തിവെച്ച് ശുചീകരണ തൊഴിലാളിയുമായി  അന്വേഷണസംഘം വനത്തിനുള്ളിലെ മറയ്ക്കപ്പെട്ട പ്രദേശത്തേക്ക് പോവുകയായിരുന്നു. ദേശീയപാതയിൽ നിന്നും 100 മീറ്റർ അകലെയാണ് ഹിഡൻ സ്പോട്ട് സ്ഥിതി ചെയ്യുന്നത്. 

കണ്ടെത്തിയ അസ്ഥിഭാഗങ്ങൾ പ്രാഥമിക ഫോറൻസിക് പരിശോധനയ്ക്ക് അയക്കും.ഇതിലൂടെ, പ്രായം, ലിംഗം, മരണകാരണം എന്നിവ  കണ്ടെത്താൻ സാധിക്കും. ആറാമത്തെ സ്പോട്ടിൽ നിന്ന് കണ്ടെത്തിയ അസ്ഥി ഭാഗങ്ങൾ 33 വയസ്സ് വയസുള്ള പുരുഷന്റേതാണെന്ന്  സ്ഥിരീകരിച്ചു. പൂർണ്ണമായ അസ്ഥി ഭാഗങ്ങളാണ് കണ്ടെടുത്തത്.

മരണകാരണം ഉൾപ്പെടെ കണ്ടെത്തുന്നതിനായി അസ്ഥികൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.  അതേസമയം, ധർമ്മസ്ഥല തിരോധാനങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന.  മാത്രമല്ല സ്വകാര്യ വ്യക്തിയുടെ പറമ്പിൽ അടയാളപ്പെടുത്തിയ 14,15 സ്പോട്ടുകളിൽ  തെളിവെടുപ്പ് നടത്തുന്നതിന് കോടതി അനുമതി നൽകി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories