Share this Article
News Malayalam 24x7
ആക്ഷനാണെനിക്കിഷ്ടമെന്ന് മുഖ്യമന്ത്രി; കണ്ടും മിണ്ടിയും മോഹൻലാലും പിണറായി വിജയനും; ഇരുവർ അഭിമുഖത്തിന്റെ ടീസർ പുറത്ത്
വെബ് ടീം
posted on 24-02-2026
1 min read
IRUVAR

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിയും മോഹൻലാലും തമ്മിൽ അഭിമുഖം നടത്തിയതിന്റെ ടീസർ പുറത്ത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ചായിരുന്നു അഭിമുഖം ചിത്രീകരിച്ചത്.അഭിമുഖത്തിനായി രണ്ട് ദിവസമാണ് മോഹൻലാൽ എത്തിയത്. ആദ്യദിവസം അഭിമുഖത്തിൽ സംസാരിക്കേണ്ട വിഷയങ്ങളെ കുറിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുകയാണ് ചെയ്തത്. തുടർന്ന് അടുത്ത ദിവസമാണ് അഭിമുഖം ചിത്രീകരിച്ചത്. തിങ്കളാഴ്ച നിയമസഭാ സമ്മേളനം കഴിഞ്ഞ് മുഖ്യമന്ത്രി ക്ലിഫ് ഹൗസിലെത്തിയ ശേഷമായിരുന്നു അഭിമുഖത്തിന്റെ ചിത്രീകരണം. 

പിണറായി വിജയനുമായി നല്ല ബന്ധം പുലർത്തുന്ന മോഹൻലാൽ, അദ്ദേഹത്തിന്റെ രാഷ്ട്രീയ ജിവിതത്തെയും സർക്കാരിന്റെ പ്രവർത്തനങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങളാണ് ചോദിക്കുന്നതെന്നാണ് വിവരം.

പുറത്തുവന്ന ടീസറിൽ മോഹൻലാൽ ചോദിക്കുന്ന ചില ചോദ്യങ്ങൾ ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. "എന്റെ സിനിമാ ഡയലോഗ് ഓർമ്മയുണ്ടോ?", "മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ട സിനിമ ഏതാണ്? തുടങ്ങിയ കൗതുകകരമായ ചോദ്യങ്ങൾ ലാൽ ഉയർത്തുന്നുണ്ട്. ജീവിതത്തിൽ എന്നെങ്കിലും പശ്ചാത്താപം തോന്നിയ കാര്യം ഉണ്ടോ എന്ന ഗൗരവകരമായ ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നൽകുന്നുണ്ട്. മറുപടികളിലെ ആകാംക്ഷ നിലനിർത്തിക്കൊണ്ടാണ് ടീസർ അവസാനിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories