തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കാണും. അഞ്ച് മണിയ്ക്കാണ് മാധ്യമങ്ങളെ കാണുന്നത്.തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ വാർത്താ സമ്മേളനമാണ്. തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ പ്രകടനം, തീവ്ര വോട്ടർ പട്ടിക കരട് പ്രസിദ്ധീകരിച്ചതിലെ പിഴവുകൾ, തൊഴിലുറപ്പു പദ്ധതിയുടെ പേര് മാറ്റിയത്, ശബരിമല സ്വർണക്കവർച്ചയിലെ അന്വേഷണ പുരോഗതി, പുതിയ ലേബർ കോഡ് തുടങ്ങിയ നിരവധി പ്രധാന വിഷയങ്ങളിൽ പ്രതികരണം ഉണ്ടായേക്കും.