ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ കേദവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ വീണ്ടും റിമാന്റില്‍. 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. വിജയകുമാറിനെ റിമാന്റ് കാലാവധി ഇന്ന് അവസാനിച്ചതിനെ തുടര്‍ന്ന് കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് 14 ദിവസത്തേക്ക് കൂടി റിമാന്‍ഡ് കാലാവധി നീട്ടുകയായിരുന്നു. എ പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്ത് ചുമതലയിലുണ്ടായിരുന്ന അംഗമാണ് എന്‍.വിജയകുമാര്‍. ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കും മറ്റ് പ്രതികള്‍ക്കും വിജയകുമാര്‍ സഹായം നല്‍കിയെന്നും രേഖകളില്‍ കൃത്രിമം കാണിച്ചെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.