Share this Article
News Malayalam 24x7
'ലക്ഷങ്ങൾ വിശ്വസിക്കുന്ന ആചാരം തെറ്റെന്ന് പറയുക ബുദ്ധിമുട്ടേറിയ കാര്യമെന്ന് ശബരിമല കേസിൽ ചീഫ് ജസ്റ്റിസ്; ജാതി-വര്‍ഗ വിവേചനം അംഗീകരിക്കില്ലെന്ന് ദേവസ്വം ബോർഡും
വെബ് ടീം
6 hours 35 Minutes Ago
1 min read
sc sabarimala

ന്യൂഡൽഹി:  ലക്ഷങ്ങൾ വിശ്വസിക്കുന്ന ആചാരം തെറ്റാണെന്ന് പറയുക കോടതിക്ക് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ശബരിമല യുവതി പ്രവേശന കേസിൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. ഭരണഘടനാ ബെഞ്ചിന് നേതൃത്വം നൽകുന്ന ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കേസിൽ നിർണായകമായേക്കാവുന്ന നിരീക്ഷണം നടത്തിയത്. യുവതി പ്രവേശന വിലക്കിനെ പിന്തുണയ്ക്കുന്നവരുടെ വാദം കേൾക്കാതെ വിലക്ക് റദ്ദാക്കുന്നതെങ്ങനെയെന്ന് ജ. എം.എം. സുന്ദരേഷ് ആരാഞ്ഞു.യുവതി പ്രവേശന വിലക്കിനെ പിന്തുണച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി സീനിയർ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി വാദം ഉന്നയിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നിർണ്ണായക നിരീക്ഷണം ഉണ്ടായത്. യുവതി പ്രവേശനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത് വിശ്വാസികളല്ലെന്ന് ജ. ബി.വി. നാഗരത്ന ഇന്നും ആവർത്തിച്ചു. ആ ഹർജി പരിഗണിക്കരുതായിരുന്നുവെന്നും ജസ്റ്റിസ് നാഗരത്ന അഭിപ്രയായപെട്ടു.

നൂറ് വർഷമായി നിലനിൽക്കുന്ന ശബരിമലയിലെ ആചാരവും 150 വർഷത്തിലധികമായി നിലനിൽക്കുന്ന ഗുരുവായൂരിലെ ആചാരവും പൊതുതാൽപ്പര്യ ഹർജിയിലൂടെ എങ്ങനെ ചോദ്യം ചെയ്യാൻ കഴിയുമെന്നും അഭിഷേക് മനു സിംഗ്‌വി ആരാഞ്ഞു. രാജ്യത്ത് ആയിരത്തിലധികം അയ്യപ്പ ക്ഷേത്രങ്ങൾ ഉണ്ട്. എന്നാൽ ശബരിമലയിൽ മാത്രമാണ് യുവതി പ്രവേശന വിലക്ക് ഉള്ളത്. ശബരിമലയിലെ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്‌മചാരിയാണ്. മതാചാരങ്ങളിൽ ജുഡീഷ്യൽ പരിശോധന പാടില്ലെന്നും അഭിഷേക് മനു സിംഗ്‌വി വാദിച്ചു.

ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നവരെ തീരുമാനിക്കേണ്ടത് അതത് മത വിഭാഗത്തിൽപെട്ടവരാണെന്ന എൻഎസ്എസ് വാദത്തെയും തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ എതിർത്തു. പൊതു ക്ഷേത്രങ്ങളിൽ വർഗം, ജാതി എന്നിവയുടെ അടിസ്ഥാനത്തിൽ വിലക്ക് പാടില്ലെന്ന് അഭിഷേക് മനു സിംഗ്‌വി വാദിച്ചു. അതെസമയം ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നവർ അവിടുത്തെ ആചാരങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്നും ബോർഡ് ചൂണ്ടിക്കാട്ടി.പൊതുക്ഷേത്രങ്ങളില്‍ ജാതിയുടെയോ വര്‍ഗത്തിന്റെയോ അടിസ്ഥാനത്തിലുള്ള യാതൊരുവിധ വിലക്കുകളും അംഗീകരിക്കില്ല. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് മാത്രമായി ക്ഷേത്രപ്രവേശനം നിശ്ചയിക്കാനുള്ള അധികാരം നല്‍കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന സൂചനയാണ്. ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നവര്‍ അവിടുത്തെ ആചാരങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. എന്നും ദേവസ്വം ബോർഡ്‌ വ്യക്തമാക്കുന്നു . അഭിഷേക് മനു സിംഗ്‌വിക്ക് പുറമെ അഭിഭാഷകൻ പി.എസ്. സുധീറും ബോർഡിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories