ADGP എം.ആര്‍ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നിര്‍ണായക ചോദ്യങ്ങളുമായി ഹൈക്കോടതി. കേസില്‍ അന്വേഷണം നടത്തിയത് ആരാണ് എന്നതാണ് പ്രധാന ചോദ്യം. അന്വേഷണം നടത്തേണ്ടത് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അല്ലേയെന്നും, അല്ലാതെ DYSP അല്ലല്ലോയെന്നും കോടതിചോദിച്ചു. വിജിലന്‍സ് കോടതിയെയും ഹൈക്കോടതി രൂക്ഷമായി വമിര്‍ശിച്ചു. മജിസ്‌ട്രേറ്റ് നടപടിക്രമങ്ങള്‍ പാലിച്ചില്ല. ചട്ടങ്ങള്‍ പാലിച്ചാണോ വിജിലന്‍സ് അന്വേഷണം നടത്തിയത് എന്ന് ചോദിച്ച കോടതി, ഇക്കാര്യത്തിൽ വിശദമായി വാദം കേള്‍ക്കേണ്ടതുണ്ടെന്നും പറഞ്ഞു. കേസില്‍ വിജിലന്‍സില്‍ നിന്ന് റിപ്പോര്‍ട്ടും കോടതി തേടി. വിജിലൻസ് നല്കിയ ക്ലിന്‍ ചിറ്റ് റദ്ദാക്കിയ കോടതി നടപടിയില്‍ എം. ആര്‍ അജിത് കുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.