ബെംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെ ട്രക്ക് പാഞ്ഞുകയറി അപകടം. 8 പേർ മരിച്ചതായും ഇരുപതിലധികം പേർക്ക് പരിക്കേറ്റതായും ആണ് വിവരം. ഹോളേനരസിപുരയിലെ മൊസലെ ഹൊസഹള്ളിക്ക് സമീപമാണ് സംഭവം. ഗണേശ നിമഞ്ജന ഘോഷയാത്രയ്ക്കിടെയിലേക്ക് ഭാരം കയറ്റി വന്ന ഒരു ഗുഡ്‌സ് ട്രക്ക് പാഞ്ഞുകയറുകയായിരുന്നു. NH373 റോഡില്‍ ആയിരുന്നു സംഭവം. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.