Share this Article
News Malayalam 24x7
മഹുവ മൊയ്ത്ര എംപി വിവാഹിതയായി; വിവാഹം വിദേശത്ത് വച്ചെന്ന് റിപ്പോർട്ട്; വരന്‍ ബിജെഡി നേതാവ് പിനാകി മിശ്ര
വെബ് ടീം
posted on 05-06-2025
1 min read
mahua moitra

ന്യൂഡല്‍ഹി:പശ്ചിമബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായി. ബിജെഡി (ബിജു ജനതാദള്‍) നേതാവ് പിനാകി മിശ്രയാണ് വരനെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം രാജ്യത്തിനു പുറത്തുവച്ചായിരുന്നു വിവാഹമെന്നാണ് സൂചന. ഒഡീഷയിലെ പുരി മണ്ഡലത്തില്‍നിന്നുള്ള എംപിയായിരുന്നു പിനാകി മിശ്ര.

1974 ഒക്ടോബര്‍ 12-ന് അസമില്‍ ജനിച്ച മഹുവ, ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍ ജോലി ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലേക്ക് കടന്നത്. 2010-ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തി. 2019, 2024 തെരഞ്ഞെടുപ്പുകളില്‍ പശ്ചിമബംഗാളിലെ കൃഷ്ണനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് ജയിച്ചു. ഒഡീഷയിലെ പുരി സ്വദേശിയും മുതിര്‍ന്ന അഭിഭാഷകനുമാണ് പിനാകി മിശ്ര. 1959 ഒക്‌ടോബര്‍ 23-നാണ് ജനനം. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച മിശ്ര പിന്നീട് ബിജു ജനതാദളില്‍ ചേരുകയായിരുന്നു. 2009, 2024, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ പുരി മണ്ഡലത്തില്‍നിന്ന് വിജയിച്ചു.

മിശ്ര ആദ്യ വിവാഹത്തിൽ ഒരു മകനും മകളുമുണ്ടെന്നാണ് റിപ്പോർട്ട്. വിവാഹം ജർമനിയിൽ വച്ചായിരുന്നുവെന്നാണ് ടെലിഗ്രാഫ് ഇന്ത്യ റിപ്പോർട്ട്.മഹുവ മൊയ്ത്ര ജര്‍മനിയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രവും ദ ടെലിഗ്രാഫ് പുറത്ത് വിട്ടിട്ടുണ്ട്.

കൃഷ്ണനഗറില്‍ നിന്നുള്ള എംപിയായ മഹുവ മൊയ്ത്ര മുന്‍പ് ഡാനിഷ് സാമ്പത്തിക വിദഗ്ധനായ ലാര്‍സ് ബ്രോര്‍സനെ വിവാഹം കഴിച്ചിരുന്നു. അദ്ദേഹവുമായി പിന്നീട് വിവാഹമോചനം നേടിയിരുന്നു.അന്‍പതുകാരിയായ മഹുവ മൊയ്ത്രയുടെ വരന്‍ പിനികി മിശ്ര 65കാരനാണ്





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories