Share this Article
News Malayalam 24x7
ഇറാനിൽ സ്കൂളിനു നേരെ മിസൈലാക്രമണം; 40 വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു; അബുദാബിയിൽ ഒരു മരണം, ഇറാഖിൽ 2;
വെബ് ടീം
posted on 28-02-2026
1 min read
minaab

അബുദാബി: അമേരിക്കൻ സഹായത്തോടെ ഇസ്രയേൽ ഇറാന്റെ തലസ്ഥാനത്ത് ശക്തമായ ആക്രമണത്തിൽ സ്കൂൾ വിദ്യാർത്ഥിനികൾ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു.തെക്കൻ ഇറാനിലെ ഹോർമുസ്ഗാനിലെ മിനാബ് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രൈമറി സ്കൂളിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 40 പെണ്‍കുഞ്ഞുങ്ങള്‍. പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളാണിതെന്ന് ഇറാൻ്റെ ഫാർസ് (Fars) വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. മിസൈല്‍ പതിച്ചാണ് അഞ്ചു വിദ്യാര്‍ഥിനികള്‍ കൊല്ലപ്പെട്ടത്. സ്കൂള്‍ തകര്‍ന്നടിഞ്ഞതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

ആക്രമണത്തിന് പിന്നാലെ ഇറാൻ പ്രത്യാക്രമണവും നടത്തി. ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്കു നേരെ ആക്രമണം ഉണ്ടായി. അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണത്തിനിടെ ഒരാൾ കൊല്ലപ്പെട്ടതായി യുഎഇ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാഖിൽ 2 മരണം റിപ്പോർട്ട് ചെയ്തു.

ആക്രമണം ഉടൻ നിർ‌ത്തണമെന്ന് അമേരിക്കയോടും ഇസ്രയേലിനോടും റഷ്യ. നിരുത്തരവാദപരമായ നീക്കങ്ങൾ മേഖലയെ അസ്ഥിരപ്പെടുത്തുമെന്നും റഷ്യൻ വിദേശ മന്ത്രാലയം.

തങ്ങൾ ഇറാനിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നുവെന്ന് വ്യക്തമാക്കിയ കീവ് ‌‌, അവിടെ ഭരണമാറ്റം വേണമെന്ന ആവശ്യം ആവർത്തിക്കുകയും ചെയ്തു. ‌നിലവിലെ സംഭവവികാസങ്ങൾക്ക് കാരണം ഇറാനിയൻ ഭരണകൂടത്തിന്റെ ആക്രമണവും ശിക്ഷാഭയമില്ലാത്ത നടപടികളുമാണ്. പ്രത്യേകിച്ച് സമീപ മാസങ്ങളിൽ സമാധാനപരമായ പ്രതിഷേധക്കാർക്ക് നേരെയുണ്ടായ കൊലപാതകങ്ങളും അടിച്ചമർത്തലുകളുമാണ് ഇതിന് വഴിവച്ചതെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഗൾഫ്‌ മേഖലയിലേയ്‌ക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയ കമ്പനികൾ

എയർ ഫ്രാൻസ്‌, എയർ ഇന്ത്യ, ബ്രിട്ടീഷ്‌ എയർവെയ്‌സ്‌, ഇബേരിയ എക്‌സ്‌പ്രസ്‌, ഇൻഡിഗോ, ജപ്പാൻ എയർലൈൻസ്‌, എൽഒടി പോളിഷ്‌ എയർലൈൻസ്‌, ലുഫ്‌താൻസ, നോർവീജിയൻ എയർ, ടർക്കിഷ്‌ എയർ, വെർജിൻ അറ്റ്‌ലാന്റിക്‌, ഖത്തർ എയർവെയ്‌സ്‌, എയർ അൽജീരിയ,സ്‌കാൻഡിവിയൻ എയർലൈൻസ്‌, വിസ്‌ എയർ




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories