അമേരിക്കയിലെ ധനപ്രതിസന്ധിയില്‍ അടച്ചുപൂട്ടല്‍ തുടരുന്നു. ധനാനുമതി ബില്ലില്‍ ഇന്ന് വീണ്ടും സെനറ്റില്‍ വോട്ടെടുപ്പ് നടക്കും. എന്നാല്‍ ബില്ലിനെ ഡെമോക്രാറ്റുകള്‍ പിന്തുണയ്ക്കാനുള്ള സാധ്യത കുറവാണ്. അമേരിക്കയില്‍ തുടരുന്ന ഷട്ട് ഡൗണ്‍ ജനജീവിതത്തെ സ്തംഭിപ്പിച്ചിരിക്കുകയാണ്. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്, ആശുപത്രിയിലെ മെഡിക്കല്‍ കെയര്‍ സ്റ്റാഫ്, അതിര്‍ത്തി സംരക്ഷണ ജീവനക്കാരെന്നിങ്ങനെ എല്ലാ മേഖലയിലും കൂട്ടപ്പിരിച്ചുവിടലാണ് നടക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും ദുരന്ത ഏജന്‍സികള്‍ നടത്തുന്ന മറ്റ് പ്രവര്‍ത്തനങ്ങളെയും അടച്ചുപൂട്ടല്‍ ബാധിക്കും. കഴിഞ്ഞ ബുധനാഴ്ചയാണ് അമേരിക്കയില്‍ സര്‍ക്കാര്‍ ചിലവുകള്‍ക്ക് ആവശ്യമായ ധനാനുമതി ബില്‍ സെനറ്റില്‍ ഡെമോക്രാറ്റുകള്‍ പിന്തുണയ്ക്കാത്തതോടെ അടച്ചുപൂട്ടല്‍ ആരംഭിച്ചത്.