നിലമ്പൂർ പോത്തുകല്ലിൽ മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ സാരിയുടെ അറ്റം ചക്രത്തിനുള്ളിൽ കുടുങ്ങി ഉണ്ടായ അപകടത്തിൽ മരിച്ചു. എടക്കര പഞ്ചായത്തിലെ പൊട്ടൻ തരിപ്പ ആക്കളത്തിൽ രവീന്ദ്രന്റെ ഭാര്യ.പത്മിനി (59 ) ആണ് മരിച്ചത്.
ഇന്ന് രാവിലെ 10.15 ഓടെയാണ് അപകടം. മകൻ രതീഷിനൊപ്പം ആശുപത്രിയിലേക്ക് പോകുമ്പോഴാണ് അപകടം. സാരി ചക്രത്തിനുള്ളിൽ കുടുങ്ങിയതോടെ നിയന്ത്രണം വിട്ട് മറിഞ്ഞ് തലക്ക് ഗുരുതരമായ പരിക്കേറ്റ ഇവരെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.