തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷത്തിന് മുന്നോടിയായി മഴ കനക്കുകയാണ്. ചൊവ്വാ, ബുധൻ ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം കനത്ത മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഇന്ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ മഞ്ഞ ജാഗ്രത ഉണ്ട്. നാളെ നാല് ജില്ലകളിൽ മഞ്ഞ ജാഗ്രതയാണ്.
തെക്ക് പടിഞ്ഞാറാൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. കന്യാകുമാരി തീരം വഴി തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപ് മേഖലക്ക് മുകളിൽ കേരള തെക്കൻ കർണാടക തീരത്തിനു സമീപവും ഞായറാഴ്ചയോടെ എത്തിച്ചേരുന്ന ന്യുനമർദം ശക്തി പ്രാപിക്കുമെന്നാണ് സാധ്യത. ഇതിനു പുറമേ കാലവർഷം വിടവാങ്ങുന്നതും തുലാവർഷത്തിന്‍റെ വരവും കേരളത്തിൽ മഴ വ്യാപകമാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇങ്ങനെ...
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നു.
14/10/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ
15/10/2025 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം
16/10/2025 & 17/10/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ
18/10/2025 : പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്
എന്നീ ജില്ലകളിലാണ് മഞ്ഞ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.