ഗാസ സിറ്റിയില്‍ ഹമാസ് സുരക്ഷ സേനയും പ്രാദേശിക ഗോത്ര സായുധ സംഘങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 27 പേര്‍ കൊല്ലപ്പെട്ടു. സേനയും പ്രദേശത്ത് സ്വാധീനമുള്ള ദുഗ്മുഷ് കുടുംബത്തിന്റെ സായുധ അംഗങ്ങളുമാണ് ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലില്‍ 19 ദുഗ്മുഷ് അംഗങ്ങളും എട്ട് ഹമാസ് അംഗങ്ങളും കൊല്ലപ്പെട്ടു. തെക്കന്‍ ഗാസ നഗരത്തിലെ തെല്‍ അല്‍-ഹവ പ്രദേശത്ത് ദുഗ്മുഷ് സംഘം താവളമടിച്ച കെട്ടിടത്തിലേക്ക് ഹമാസ് സൈന്യം ഇരിച്ചുകയറിയതിന് തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.