Share this Article
News Malayalam 24x7
അഗ്നിപര്‍വത സ്‌ഫോടനം; കണ്ണൂര്‍-അബുദാബി വിമാനം വഴി തിരിച്ചുവിട്ടു
വെബ് ടീം
12 hours 40 Minutes Ago
1 min read
PLANE

ന്യൂഡല്‍ഹി:എത്യോപ്യയിലെ വന്‍ അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോയുടെ 6E 1433 വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു. വിമാനം സുരക്ഷിതമായി അഹമ്മദാബാദില്‍ ലാൻഡ് ചെയ്തുവെന്നും കണ്ണൂരിലേക്ക് മടക്ക സര്‍വീസുകള്‍ ലഭ്യമാക്കുമെന്നും ഇന്‍ഡിഗോ അധികൃതര്‍ വ്യക്തമാക്കി.

ഞായറാഴ്ച ഹയ്‌ലി ഗുബ്ബി അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് പതിനാല് കിലോമീറ്റര്‍ ഉയരത്തില്‍ അതിന്റെ ചാരം പടര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് ഇന്ത്യയിലെ വ്യോമപാതകള്‍ സൂക്ഷ്മമായ നിരീക്ഷിച്ചിരുന്നു.യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് സര്‍വീസ് വഴി തിരിച്ചുവിട്ടതെന്ന് ഇന്‍ഡിഗോ അറിയിച്ചു. ഇന്ത്യന്‍ വിമാനക്കമ്പനികളും വ്യോമയാന അധികൃതരും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories