Share this Article
KERALAVISION TELEVISION AWARDS 2025
എൻ വാസുവിന് ജാമ്യമില്ല; ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ്
Court Rejects N. Vasu's Bail Plea

ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ പ്രതിയായ എന്‍ വാസുവിന്റെ ജാമ്യാപേക്ഷയില്‍ തള്ളി കൊല്ലം വിജിലന്‍സ് കോടതി. എൻ വാസു ജയിലിൽ തുടരും. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്ന ആവശ്യം കോടതി തള്ളി. ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷനും മുന്‍ ദേവസ്വം കമ്മീഷണറുമായ എന്‍ വാസു , ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്നാം പ്രതിയാണ്. എന്‍ വാസു ദേവസ്വം കമ്മീഷണറായിരുന്ന കാലയളവിലാണ് രേഖകളില്‍ കട്ടിളപ്പാളിയിലെ സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് വാസുവിന്റെ ശുപാര്‍ശയിലാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories