Share this Article
News Malayalam 24x7
ഹൂതി ആക്രമണം തുടരുന്നു; റിയാദിനും കിഴക്കന്‍ പ്രവിശ്യക്കും തെക്കന്‍ മേഖലക്കും ഡ്രോണ്‍ ആക്രമണങ്ങള്‍
Drone Attacks in Saudi Arabia

സൗദി അറേബ്യക്ക് നേരെ ഹൂതികളുടെ ആക്രമണം തുടരുന്നു. തലസ്ഥാനമായ റിയാദിനും കിഴക്കന്‍ പ്രവിശ്യക്കും തെക്കന്‍ മേഖലക്കും നേരെ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങള്‍ സൗദി സേന തടഞ്ഞു. നാല് ഡ്രോണുകള്‍ തകര്‍ത്തതായി സഖ്യസേന അറിയിച്ചു.

 വിമാനത്താവളങ്ങളും എണ്ണ ശുദ്ധീകരണ ശാലകളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകളും ക്രൂയിസ് മിസൈലുകളും സേന നശിപ്പിച്ചു. റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തില്‍ കുറഞ്ഞത് 20 ആക്രമണങ്ങളെങ്കിലും ഹുതികള്‍ നടത്തിയിട്ടുണ്ട്.

 കഴിഞ്ഞ ആഴ്ച നടന്ന ആക്രമണത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. സൗദി ആവശ്യപ്പെട്ടാല്‍ സൈനിക സഹായം നല്‍കുമെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദദുല്‍ ഫത്താഹ് അല്‍-സിസി അറിയിച്ചു. ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നതിന് പ്രസിഡന്റ് പാര്‍ലമെന്റ് സമ്മേളനം വിളിച്ചിട്ടുണ്ട്. സൗദി ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ സര്‍ക്കാരിന് നിയമപരമായ അനുമതി നല്‍കുകയാണ് ലക്ഷ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories