Share the Article
News Malayalam 24x7
India Politics
Rahul Gandhi Launches 'Voter Adhikar Yatra'
രാഹുൽഗാന്ധിയുടെ വോട്ടർ അധികാർ യാത്രയ്ക്ക് ഇന്ന് തുടക്കം തീവ്ര വോട്ടര്‍ പട്ടിക പരിക്ഷ്‌ക്കരണം, വോട്ടു മോഷണം എന്നിവയ്ക്ക് എതിരെ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് ഇന്ന് ബിഹാറില്‍ തുടക്കമാകും. 16 ദിവസം നീളുന്ന യാത്ര ബിഹാറിലെ 20 ജില്ലകളിലൂടെ 1300 കിലോ മീറ്റര്‍ സഞ്ചരിക്കും. സാസാരമില്‍ നിന്ന് തുടങ്ങുന്ന യാത്ര ഗയ, മുംഗേര്‍, ഭഗല്‍പുര്‍, കടിഹാര്‍, പുര്‍ണിയ, തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് പാട്‌നയില്‍ സമാപിക്കും. ആര്‍ജെഡി നേതാവ് തേജ്വസി യാദവും രാഹുലിനൊപ്പം യാത്രയില്‍ പങ്കെടുക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും യാത്രയുടെ ഭാഗമാകും.
1 min read
View All
Vice Presidential Election: NDA Candidate Announcement Likely Tomorrow
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; NDA സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിച്ചേക്കും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിച്ചേക്കും. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം നാളെ ചേരും. ഓഗസ്റ്റ് ഏഴിന് ചേര്‍ന്ന എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയേയും ചുമതലപ്പെടുത്തിയിരുന്നു. സെപ്റ്റംബര്‍ ഒന്നിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. ഈ മാസം 21 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി.
1 min read
View All
Rahul Gandhi Launches Public Campaign Against Alleged Voter List Irregularities
വോട്ടര്‍ പട്ടികയിലെ ക്രമക്കേടിനെതിരെ ജനകീയ ക്യാംപയിനുമായി രാഹുല്‍ ഗാന്ധി രാജ്യത്തെ വോട്ടര്‍ പട്ടികയിൽ ബിജെപിയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വൻ ക്രമക്കേടുകൾ നടത്തിയെന്ന ആരോപണത്തിന് പിന്നാലെ, ജനകീയ ക്യാംപയിനുമായി ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വോട്ട് കൊള്ള തടയുന്നതിനായി പ്രത്യേകം വെബ് സൈറ്റ് തുടങ്ങി. വോട്ട് ചോരി ഡോട്ട് ഇന്‍ എന്നാണ് സൈറ്റിൻ്റെ പേര്. വോട്ടര്‍ പട്ടിക ക്രമക്കേടില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് വിശദീകരണം ആവശ്യപ്പെടുന്നതിനും ജനങ്ങൾക്ക് അറിവുള്ള ക്രമക്കോടുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായാണ് വെബ്‌സൈറ്റ് ആരംഭിച്ചത്.
1 min read
View All
Election Commission of India Delists 334 Unrecognized Political Parties
രാജ്യത്ത് അംഗീകാരമില്ലാത്ത 334 രാഷ്ട്രീയ പാര്‍ട്ടികളെ ഒഴിവാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യത്ത് അംഗീകാരമില്ലാത്ത 334 രാഷ്ട്രീയ പാര്‍ട്ടികളെ ഒഴിവാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒഴിവാക്കിയവയില്‍ കേരളത്തില്‍ നിന്നുള്ള ആറ് പാര്‍ട്ടികളും ഉള്‍പ്പെടും. നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (സെക്കുലര്‍ ), ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി, നേതാജി ആദര്‍ശ് പാര്‍ട്ടി, റെവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ്, റെവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് കേരള ( ബോള്‍ഷെവിക് ), സെക്കുലാര്‍ റിപ്പബ്ലിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി എന്നിവയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട പാര്‍ട്ടികള്‍.
1 min read
View All
PM Modi Hits Back at Trump's 50% Tariff Threat, Vows
ട്രംപിന്റെ 50% തീരുവ ഭീഷണി; കർഷകരുടെ താൽപര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയ്ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താല്‍പര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്തു വില കൊടുക്കേണ്ടി വന്നാലും അതിന് തയാറാണെന്നും മോദി വ്യക്തമാക്കി. എംഎസ് സ്വാമിനാഥന്‍ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തിലായിരുന്നു പ്രധാനമന്ത്രിയടെ മറുപടി. റഷ്യയില്‍നിന്ന് എണ്ണ വാങ്ങി യുക്രൈന്‍ യുദ്ധത്തിന് സഹായധനം നല്‍കുകയാണെന്നാരോപിച്ചാണ് ഇന്ത്യയ്‌ക്കെതിരായ ട്രംപിന്റെ നടപടി.
1 min read
View All
Bihar Voter List Revision: Opposition to Decide Next Steps Amid Protests
ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്കരണം; പ്രതിഷേധത്തില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ഇന്ന് ബിഹാറിലെ വോട്ടര്‍ പട്ടിക പുതുക്കലിനെതിരായ പ്രതിഷേധത്തില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ സഖ്യയോഗം ഇന്ന് ചേരും. രാഹുല്‍ ഗാന്ധിയാണ് യോഗം വിളിച്ചിരിക്കുന്നത്. പാര്‍ലമെന്റിന്റെ ഇരു സഭകളിലും ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് പ്രതിഷേധിക്കും. ഇന്നലെയുണ്ടായ ബഹളത്തിനിടെ ലോക്‌സഭയിലും രാജ്യസഭയിലും ഓരോ ബില്ലുകള്‍ പാസാക്കിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നു എന്നതിന് നാളെ കര്‍ണാടകയില്‍ തെളിവുകള്‍ പുറത്തുവിടുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.
1 min read
View All
Lok Sabha Begins Marathon 16-Hour Debate Today
ഓപ്പറേഷൻ സിന്ദൂർ: 16 മണിക്കൂർ നീളുന്ന ചർച്ചയ്ക്ക് ലോക്സഭയിൽ ഇന്ന് തുടക്കം ലോക്‌സഭയില്‍ ഇന്ന് ഓപ്പറേഷന്‍ സിന്ദൂറില്‍ ചര്‍ച്ചയ്ക്ക് തുടക്കമാകും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആണ് ചര്‍ച്ചകള്‍ക്ക് തുടക്കമിടുക. പ്രതിരോധ മന്ത്രി തന്നെ മറുപടിയും നല്‍കും. പതിനാറ് മണിക്കൂറാണ് ചര്‍ച്ചയുടെ സമയം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംസാരിക്കും.സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് അഖിലേഷ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് അഭിഷേക് ബനര്‍ജി തുടങ്ങിയവരും സംസാരിക്കും.
1 min read
View All
Waqf Bill in Budget Session
വഖഫ് ബോര്‍ഡ് ബില്‍ പാര്‍ലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കാന്‍ നീക്കം സ്റ്റാന്റിംഗ് കമ്മിറ്റി ഭേദഗതിക്ക് വിട്ട വഖഫ് ബോര്‍ഡ് ബില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത എതിര്‍പ്പിനിടയിലും പാര്‍ലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കാന്‍ നീക്കം. ലോക്സഭയുടെ പ്രതിവാര അജണ്ട തീരുമാനിക്കുന്ന സ്പീക്കര്‍ ഓം ബിര്‍ള നയിക്കുന്ന പാനലായ ലോക്സഭയുടെ ബിസിനസ് അഡൈ്വസറി കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേരാനും വഖഫ് ബില്‍ ചര്‍ച്ചയുടെ ഷെഡ്യൂള്‍, ചര്‍ച്ച ചെയ്യാനുമാണ് സാധ്യത.നാളെ ലോക്‌സഭയില്‍ ബില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. ബില്ലിനെ എതിര്‍ക്കുമെന്ന് മുസ്ളിം ലീഗ് അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്.
1 min read
View All
Other News