Share this Article
News Malayalam 24x7
ബംഗ്ലദേശിൽ ഇന്ന് പൊതുതിരഞ്ഞെടുപ്പ്
 Bangladesh General Election Today

രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ബംഗ്ലാദേശിൽ ഇന്ന് പൊതുതിരഞ്ഞെടുപ്പ്. രാജ്യത്തിന്റെ പുതിയ ഭരണകൂടത്തെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് രാവിലെ മുതൽ ആരംഭിച്ചു. വൈകിട്ട് 4:30 വരെയാണ് വോട്ട് രേഖപ്പെടുത്താൻ സമയം അനുവദിച്ചിരിക്കുന്നത്. വോട്ടെടുപ്പ് പൂർത്തിയായ ശേഷം ഇന്ന് രാത്രിയോടെ തന്നെ വോട്ടെണ്ണൽ ആരംഭിക്കുമെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മുൻ പ്രധാനമന്ത്രി ഷൈഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗിനെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും ഇടക്കാല സർക്കാർ വിലക്കിയതോടെ രാജ്യം ഒരു പുതിയ രാഷ്ട്രീയ പരീക്ഷണത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. നിലവിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും (BNP), ജമാഅത്തെ ഇസ്ലാമി ഉൾപ്പെടുന്ന നാഷണൽ സിറ്റിസൺ പാർട്ടി സഖ്യവും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി രാജ്യത്ത് നിലനിന്ന രാഷ്ട്രീയ സമവാക്യങ്ങൾ അട്ടിമറിക്കപ്പെടുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.


രാജ്യത്തെ ആകെ 12.7 കോടി വോട്ടർമാരിൽ 44 ശതമാനവും 18-നും 37-നും ഇടയിൽ പ്രായമുള്ളവരാണ്. ഈ വലിയ യുവജന പങ്കാളിത്തം തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും ചർച്ചാവിഷയമായ തിരഞ്ഞെടുപ്പിൽ യുവാക്കളുടെ നിലപാട് ഭരണമാറ്റത്തിന് ആക്കം കൂട്ടിയേക്കാം.


കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ഷൈഖ് ഹസീനയുടെ പുറത്താക്കലിന് ശേഷം നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പ് എന്ന നിലയിൽ അന്താരാഷ്ട്ര സമൂഹവും ബംഗ്ലാദേശിലെ സംഭവവികാസങ്ങളെ അതീവ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories