Share this Article
image
വീണ്ടും മഴ വരുന്നു; മറ്റന്നാൾ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; തമിഴ്നാട്ടിൽ പെരുമഴ മുന്നറിയിപ്പ്
വെബ് ടീം
posted on 14-12-2023
1 min read
rain alert

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. 

അതേസമയം, മറ്റന്നാള്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പുള്ളത്. 

പ്രളയത്തില്‍ നിന്ന് കരകയറി വരുന്ന തമിഴ്‌നാട്ടിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും നാളെയും മറ്റന്നാളും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories