ബെംഗളൂരു: 25-ഓളം സിസിടിവി ക്യാമറകള്‍ പരിശോധിച്ച് തെരുവുനായയോട് കാട്ടിയ കൊടും ക്രൂരതയിൽ കേസെടുത്ത് പൊലീസ്. ബെംഗളൂരു ചിക്കനായകനഹള്ളിയിലെ തൊഴിലാളികള്‍ കഴിയുന്ന ഷെഡ്ഡിന് സമീപത്ത് ആണ് പുരുഷന്മാരുടെ ഒരു സംഘം നായയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ബെംഗളൂരിലെ മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയിലാണ് പുറത്തറിയുന്നത്.ചിക്കനായകനഹള്ളിയിലെ തൊഴിലാളികള്‍ കഴിയുന്ന ഷെഡ്ഡിന് സമീപത്തുവെച്ച് നായയെ കൂട്ടബലാത്സംഗത്തിനിരയാക്കി എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
ഒക്ടോബര്‍ 13-നാണ് സംഭവം നടന്നത്. പരാതിക്കാരിയായ യുവതി പ്രദേശത്തെ തെരുവുനായകൾക്ക് സ്ഥിരമായി ഭക്ഷണം നല്‍കുന്നയാളാണ്. ഇവർ പതിവായി ഭക്ഷണം നൽകുന്ന, മിലി എന്ന് വിളിക്കുന്ന നായയ്ക്ക് നേരെയാണ് ക്രൂരത. ഒക്ടോബര്‍ 13-ന് രാത്രി നായകൾക്ക് ഭക്ഷണം നൽകാനെത്തിയപ്പോഴാണ് തൊഴിലാളികളുടെ ഷെഡ്ഡില്‍വെച്ച് ഒരുസംഘം പുരുഷന്മാര്‍ തെരുവുനായയെ ബലാത്സംഗം ചെയ്യുന്നത് താൻ കണ്ടതെന്നാണ് മൃഗസംരക്ഷണ പ്രവര്‍ത്തക പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ആളുകളെ കണ്ടതോടെ സംഘം അവിടെ നിന്നും പോയി. ഇതിന് പിന്നാലെ നായയെ കാണാതായെന്നും പരാതിയിൽ പറയുന്നു.
പിന്നീട് മൂന്നുദിവസത്തിന് ശേഷമാണ് നായയെ കണ്ടെത്തിയത്. ഈ സമയത്ത് നായയുടെ സ്വകാര്യഭാഗത്ത് പരിക്കേറ്റിരുന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു. ഇതിന് പിന്നാലെ ഒക്ടോബര്‍ 18-ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി കിട്ടിയതോടെ പീഡനം നേരിട്ട തെരുവുനായയെ കണ്ടെത്താനായി പൊലീസ് അന്വേഷണം തുടങ്ങി. 25-ഓളം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. തുടര്‍ന്ന് നായയെ കണ്ടെത്തി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെന്നും ഫൊറന്‍സിക് പരിശോധനയ്ക്കായി സ്രവം ശേഖരിച്ചെന്നും പൊലീസ് അറിയിച്ചു.