Share this Article
News Malayalam 24x7
സിദ്ധാർഥന്‍റെ മരണം: ഗവർണർ അന്വേഷണകമ്മീഷനെ നിയോഗിച്ചു
വെബ് ടീം
posted on 28-03-2024
1 min read
Governer declared enquiry in sidharthan death

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്‍റെ മരണത്തിൽ ഗവർണർ അന്വേഷണകമ്മീഷനെ നിയോഗിച്ചു .ഹൈക്കോടതി മുൻ ജഡ്ജി എ ഹരിപ്രസാദിനാണ് ചുമതല.

മുൻ വയനാട് DYSPവിജി കുഞ്ഞൻ അന്വേഷണത്തിൽ സഹായിക്കും.

മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം. വിസിയുടെയും ഡീനിന്റെയും വീഴ്ചകളും അന്വേഷണ പരിധിയിൽ ഉൾപ്പെടും.  കമ്മീഷന്റെ പ്രവർത്തന ചെലവ് സർവ്വകലാശാല അക്കൗണ്ടിൽ നിന്നാകും. സർവ്വകലാശാല ചട്ടം അനുസരിച്ചാണ് ഗവർണ്ണറുടെ ഇടപെടൽ. സിബിഐ അന്വേഷണത്തിൽ അന്തിമ തീരുമാനം വരും മുമ്പാണ് ജൂഡീഷ്യൽ അന്വേഷണം. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories