ബുദ്ധദേവ് ഭട്ടാചര്യയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് സിപിഎം സംസ്ഥന സെക്രട്ടറി എംവി ഗോവിന്ദൻ. നഷ്ടപെട്ടത് ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഉന്നത നേതാവിനെയാണ്.
അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചിച്ച് ഇന്നും നാളെയും നടക്കേണ്ട സിപിഎം പൊതുപരിപാടികൾ മാറ്റിവെച്ചതായും എംവി ഗോവിന്ദൻ അറിയിച്ചു. ഈ ദിവസങ്ങളിൽ അനുശോചന യോഗം ചേരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.