കേന്ദ്രസര്‍ക്കാരിന്റെ പി.എം ശ്രീ പദ്ധതിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്രത്തില്‍ നിന്ന് അവകാശപ്പെട്ട ഫണ്ട് ലഭിക്കാന്‍ വേണ്ടിയാണ് തീരുമാനം. പദ്ധതിയില്‍ ചേരാത്തതിനാല്‍ രണ്ട് വര്‍ഷമായി സമഗ്ര ശിക്ഷാ കേരളക്ക് ലഭിക്കാനുള്ള തുക ലഭിച്ചിട്ടില്ല.
കേന്ദ്രത്തില്‍ നിന്ന് 1466 കോടി രൂപയാണ് ലഭിക്കാനുള്ളതെന്നും അത് കളയേണ്ടെന്നുമാണ് നിലപാട്. സാങ്കേതികത്വത്തിന്റെ പേരില്‍ കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട പണം നഷ്ടമാവാന്‍ പാടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. പദ്ധതിയില്‍ ചേരുന്നതിനോട് CPI തുടക്കം മുതലേ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പദ്ധതിയില്‍ ഒപ്പിട്ടാല്‍ കേന്ദ്ര വിദ്യാഭ്യാസ നയം അംഗീകരിക്കേണ്ടി വരുമെന്ന ആശങ്കയാണ് എതിര്‍പ്പിന് കാരണം. എന്നാല്‍ കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യം അനുസരിച്ച് മാത്രമേ മുന്നോട്ട് പോകൂ എന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.