പാകിസ്താന്‍ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സായുധ സേന മിസൈല്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷ ശക്തമാക്കി. കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദേശത്തെ തുടര്‍ന്ന് രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ അടച്ചു. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളാണ് അടച്ചിടുക. 430 വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. രാജ്യത്ത് ഷെഡ്യൂള്‍ ചെയ്ത മൊത്തം സര്‍വീസിന്റെ മൂന്ന് ശതമാനമാണ് റദ്ദാക്കിയത്. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, എയര്‍ ഇന്ത്യ എക്സ്പ്രസ്, ആകാശ എയര്‍ എന്നീ കമ്പനികളുടെ സര്‍വീസാണ് റദ്ദാക്കിയതെന്നാണ് റിപ്പോർട്ടുകൾ.