ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ആവര്‍ത്തിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ജലം, കശ്മീര്‍, വ്യാപാരം, ഭീകരവിരുദ്ധ നടപടിയെന്നതില്‍ ചര്‍ച്ചയാകാമെന്ന് ഷഹബാസ് ഷെരീഫ് പറഞ്ഞു. ഇറാന്‍ സന്ദര്‍ശനത്തിനിടെയാണ് ഷഹബാസ് ഷെരീഫ് ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചത്. മേഖലയില്‍ സമാധാനത്തിനായി ഇന്ത്യയുമായി ജല കരാര്‍, കശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഷെരീഫ് പറഞ്ഞു. ഇറാന്‍ പ്രസിഡന്‍ഫ് മസൂദ് പെസഷ്‌കിയാനുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തിനിടെയാണ് പരാമര്‍ശനം നടത്തിയത്. എന്നാല്‍ പാക് അധിനിവേശ കശ്മീര്‍ തിരിച്ച് തന്നാല്‍ മാത്രമേ ചര്‍ച്ചയ്ക്ക് ഇടയുള്ളൂ എന്നാണ് ഇന്ത്യയുടെ പ്രതികരണം.