വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇന്ന് അമേരിക്കയിലെത്തും. യു എസ് നേതാക്കളെ കണ്ട് പഹല്‍ഗ്രാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷമുള്ള സാഹചര്യം വിശദീകരിക്കും. ഡെപ്യൂട്ടി ദേശീയ സുരക്ഷ ഉപദ്ഷ്ടാവ് പവന്‍ കപൂറും വിക്രം മിസ്രിക്കൊപ്പം ഉണ്ടാകും. അതേസമയം, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യ സന്ദര്‍ശനം റദ്ദാക്കി.
വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചത് ഇങ്ങനെ: "വിദേശകാര്യ സെക്രട്ടറി ശ്രീ വിക്രം മിസ്രി 2025 മെയ് 27 മുതൽ 29 വരെ അമേരിക്കയിലെ വാഷിംഗ്ടൺ, ഡിസി സന്ദർശിക്കും. അവിടെ അദ്ദേഹം യുഎസ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. 2025 ഫെബ്രുവരിയിൽ പ്രധാനമന്ത്രി യുണൈറ്റഡ് സ്റ്റേറ്റ്സ് സന്ദർശിച്ചതിൻ്റെ തുടർച്ചയായാണ് ഈ സന്ദർശനം, അന്നാണ് ഇരു വിഭാഗങ്ങളും 21-ാം നൂറ്റാണ്ടിനായുള്ള ഇന്ത്യ-യു.എസ്. കോംപാക്ട് (COMPACT - Catalysing Opportunities for Military Partnership, Accelerated Commerce & Technology) ആരംഭിച്ചത്."