Share this Article
News Malayalam 24x7
അന്താരാഷ്ട്ര യോഗാദിനം ആചരിച്ച് രാജ്യം; പ്രധാനമന്ത്രി യോഗാദിന ആഘോഷം ഉദ്ഘാടനം ചെയ്തു
India Observes International Yoga Day


അന്താരാഷ്ട്ര യോഗാദിനം ആചരിച്ച് രാജ്യം. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് പ്രധാനമന്ത്രി യോഗാദിന ആഘോഷം ഉദ്ഘാടനം ചെയ്തു. സംഘര്‍ഷം വര്‍ധിക്കുന്ന ലോകത്ത് യോഗയ്ക്ക് സമാധാനം കൊണ്ടുവരാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വിശാഖപട്ടണത്ത് നടന്ന യോഗാ സംഗമത്തില്‍ മൂന്ന് ലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്. യോഗ വെറുമൊരു വ്യായാമമല്ല. ജീവിത രീതിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംഘര്‍ഷം വര്‍ധിക്കുന്ന ലോകത്ത് യോഗയ്ക്ക് സമാധാനം കൊണ്ടുവരാന്‍ കഴിയുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.ചടങ്ങില്‍ മൂന്നു ലക്ഷത്തിലേറെപേര്‍ പങ്കെടുത്തു. ഗിന്നസ് റെക്കോര്‍ഡ് നേടാനും ആന്ധ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നണ്ട്. ഉധംപൂരില്‍ സൈനികര്‍ക്കൊപ്പമാണ് പ്രതിരോധ മന്ത്രി രാജാനാഥ് സിംഗ് യോഗ ദിനം ആചരിച്ചത്.യോഗ ഭൂമിക്കും, ആരോഗ്യത്തിനും' എന്നതാണ് ഇത്തവണത്തെ യോഗ ദിന സന്ദേശം. ഇന്ത്യയുടെ ശുപാര്‍ശ പ്രകാരം 2015 മുതലാണ് യുഎന്‍ അന്താരാഷ്ട്ര യോഗ ദിവസമായി ജൂണ്‍ 21 പ്രഖ്യാപിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories