Share this Article
News Malayalam 24x7
ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി
വെബ് ടീം
posted on 03-06-2023
1 min read
Odisha Train Accident

ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി. കുടുംബാംഗങ്ങളുടെ ദുഃത്തിനൊപ്പം പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ.റെയില്‍വേ മന്ത്രിയുമായി സംസാരിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.


ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി ട്വീറ്റില്‍ അറിയിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവും അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. രക്ഷാ പ്രവര്‍ത്തനം വിജയകരമാകട്ടെ. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories