തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ വൈകാരിക കുറിപ്പുമായി അതിജീവിത. അതിക്രമം നടന്നത് അപ്പോള്‍തന്നെ പരാതിപ്പെട്ടത് തെറ്റെന്നും സംഭവിച്ചത് വിധിയാണെന്ന് കരുതി മിണ്ടാതിരിക്കണമായിരുന്നെന്നും അതിജീവിതയുടെ സോഷ്യൽമീഡിയ പോസ്റ്റ്. താന്‍ സാധാരണ ഒരു മനുഷ്യാണ് ജീവിക്കാന്‍ അനുവദിക്കൂ എന്നും അതിജീവിതയുടെ ആവശ്യം.
പിന്നീട് എപ്പോഴെങ്കിലും അക്രമിക്കപ്പെട്ട വീഡിയോ പുറത്തുവന്നാല്‍, എന്തേ, അന്നേ പോലീസിൽ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോട് എന്ത് പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു എന്നും പോസ്റ്റിൽ.പ്രതി മാര്‍ട്ടിന്‍റെ വീഡിയോക്കെതിരെയും അതിജീവിത പ്രതികരിച്ചു. 20 വർഷം ശിക്ഷക്ക് വിധിച്ച് ജയിലിൽ പോയ രണ്ടാം പ്രതി പോകുന്നതിന് മുൻപേ ഒരു വീഡിയോ എടുത്തത് കണ്ടു, അതിൽ താനാണ് നിങ്ങളുടെ നഗ്ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നെന്നും ഇത്തരം വൈകൃതങ്ങൾ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങൾക്കോ, നിങ്ങളുടെ വീട്ടിലുള്ളവർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെയെന്നും അതിജീവിത പറഞ്ഞു.