Share this Article
News Malayalam 24x7
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; നാല് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പ്
Heavy Rains in Kerala Today

ഇന്ന് സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

വടക്കൻ കേരളത്തിൽ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഇന്ന് രാവിലെ മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും, മേഘാവൃതമായ കാലാവസ്ഥ തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് മേപ്പാടിയിലും കൊടഞ്ചേരിയിലും അതിശക്തമായ മഴയാണ് അനുഭവപ്പെട്ടത്. ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നു.

ജില്ലാ ഭരണകൂടം തീരദേശ, മലയോര മേഖലകളിൽ താമസിക്കുന്ന ആളുകളോട് അതീവ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ചുരം വഴിയുള്ള യാത്രകളിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസം താമരശ്ശേരി ചുരത്തിൽ വലിയ ഗതാഗത തടസ്സങ്ങൾ അനുഭവപ്പെട്ടിരുന്നു. ഈ ഭാഗങ്ങളിലെ ഗതാഗത തടസ്സത്തിൽ പൂർണ്ണമായ മാറ്റമൊന്നും വന്നിട്ടില്ലെന്നും വിവരങ്ങൾ ലഭിക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories