കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത വിസിയുടെ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. വിസിയുടെ നടപടിക്കെതിരെ ഇന്നും രാജ്ഭവനിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച് നടത്തും. സിന്‍ഡിക്കേറ്റ് ചേരാത്ത അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാവുന്ന സര്‍വകലാശാല നിയമത്തിലെ വകുപ്പ് അനുസരിച്ചാണ് വിസിയുടെ നടപടി. എന്നാല്‍ അത്തരം അടിയന്തര സാഹചര്യം നിലവില്‍ ഇല്ലെന്നാണ് റജിസ്ട്രാറും സര്‍ക്കാരും പറയുന്നത്. റജിസ്ട്രാറിന് തുടരാമെന്ന സന്ദേശം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അവധിയില്‍ പോയ വിസി മോഹന്‍ കുന്നുമ്മലിന് പകരം രാജ്ഭവന്‍ ചുമതല നല്‍കിയ വിസി സിസ തോമസിനെതിരെയും പ്രതിഷേധത്തിന് സാധ്യതയുണ്ട്. ഇന്നലെ രാത്രി സര്‍വകലാശാല കവാടത്തിന് മുകളില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ ബാനര്‍ ഉയര്‍ത്തി പ്രതിഷേധിച്ചു.