Share this Article
News Malayalam 24x7
തീരുവ തര്‍ക്കങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം അമേരിക്ക സന്ദര്‍ശിക്കും
Prime Minister Narendra Modi

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം അമേരിക്ക സന്ദർശിക്കും. സെപ്റ്റംബർ 26-ന് നടക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭാ സമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്ത് സംസാരിക്കും. സന്ദർശനത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്.

ഇന്ത്യയും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന വ്യാപാര തർക്കങ്ങൾക്കിടെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം എന്നത് ശ്രദ്ധേയമാണ്. അധിക തീരുവ, സ്വതന്ത്ര വ്യാപാര കരാർ തുടങ്ങിയ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾ കൂടിക്കാഴ്ചയിൽ ഉണ്ടായേക്കും.

അടുത്ത മാസം നടക്കുന്ന യുഎൻ പൊതുസഭയുടെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ലോകനേതാക്കൾ പങ്കെടുക്കുന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന മോദി, തുടർന്ന് ഉഭയകക്ഷി ചർച്ചകളിലും പങ്കെടുക്കും. ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ വ്യാപാര പ്രശ്നങ്ങൾക്ക് പുറമെ പ്രതിരോധ, സുരക്ഷാ വിഷയങ്ങളും ചർച്ചയായേക്കുമെന്നാണ് സൂചന.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories