Share this Article
News Malayalam 24x7
CPIM സംസ്ഥാന സമ്മേളനത്തില്‍ ദൃശ്യാവിഷ്‌കാര പരിപാടിക്ക് എത്തിയയാള്‍ തൂങ്ങി മരിച്ചു
Suicide at CPIM Kerala Conference

സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ ദൃശ്യാവിഷ്‌കാര പരിപാടിക്ക് എത്തിയയാള്‍ തൂങ്ങി മരിച്ചു. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി എം മധുസൂദനനാണ് മരിച്ചത്. കൊല്ലത്ത് ഹോട്ടല്‍ മുറിയിലാണ് തൂങ്ങി മരിച്ചത്. സമ്മേളനത്തില്‍ പ്രമോദ് പയ്യന്നൂര്‍ ഒരുക്കുന്ന ദൃശ്യാവിഷ്‌കാരത്തിലെ ഇ കെ നായനാരുടെ വേഷം ചെയ്യാനാണ് മധുസൂധനന്‍ എത്തിയത്. പരിപാടിയുടെ ഭാഗമായി പരിശീലനത്തിന് വേണ്ടി സംഘാംഗങ്ങള്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ഉണ്ടാവാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹോട്ടല്‍ മുറിയില്‍ മൃതദേഹം കണ്ടത്. മരണകാരണം വ്യക്തമല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories