Share this Article
KERALAVISION TELEVISION AWARDS 2025
ബാങ്കിന് മുൻപിൽ യുഡിഎഫ് ധർണ്ണ
UDF Protest at Karassery Service Co-operative Bank

കാരശ്ശേരി സർവീസ് സഹകരണ ബാങ്കിൽ ഭരണസമിതി അറിയാതെ അനധികൃതമായി എണ്ണൂറോളം മെമ്പർഷിപ്പുകൾ ചേർത്തുവെന്ന് ആരോപിച്ച് യു.ഡി.എഫ് പ്രവർത്തകർ ബാങ്കിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

ബാങ്ക് ജീവനക്കാർ പോലുമറിയാതെ അവരുടെ യൂസർ ഐഡി ഉപയോഗിച്ചാണ് പുതിയ അംഗങ്ങളെ ചേർത്തതെന്നാണ് യു.ഡി.എഫിന്റെ പ്രധാന ആരോപണം. ബാങ്ക് പ്രവർത്തന സമയം കഴിഞ്ഞും അവധി ദിവസങ്ങളിലും ലോഗിൻ ചെയ്ത് അംഗങ്ങളെ ചേർത്തതായി സമരക്കാർ ആരോപിച്ചു.

യു.ഡി.എഫ് പ്രവർത്തകർ ബാങ്ക് തുറക്കാൻ സമ്മതിക്കാതെ ഉപരോധം ഏർപ്പെടുത്തി. വൻതോതിലുള്ള ക്രമക്കേടാണ് മെമ്പർഷിപ്പ് വിതരണത്തിൽ നടന്നിരിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ അന്വേഷണം വേണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധത്തെ തുടർന്ന് ബാങ്ക് പ്രവർത്തനം തടസ്സപ്പെട്ടു. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് യു.ഡി.എഫ് തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories